സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് പഞ്ചായത്ത് പ്രസിഡൻറിനും മെംബർക്കും പരിക്ക്

മാവൂർ: സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് ജനപ്രതിനിധികൾക്ക് പരിക്ക്. മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്തിനും (47) പഞ്ചായത്ത് അംഗം കണ്ണാറ സുബൈദക്കുമാണ് (57) പരി​േക്കറ്റത്. വെള്ളിയാഴ്ച ഉച്ചക്ക് 1.45 ഓടെ മാവൂർ-കണ്ണിപ്പറമ്പ് റോഡിൽ കൽച്ചിറ ക്ഷേത്രത്തിനുമുൻവശത്താണ് അപകടം. ഇരുവരും സ്കൂട്ടറിൽ പ്രസിഡൻറി​ൻെറ പള്ളിയോളിലുള്ള വീട്ടിലേക്ക് േപാകു​േമ്പാൾ ബുള്ളറ്റ് ഇടിക്കുകയായിരുന്നു. സുബൈദയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറിൽ ജീപ്പിടിച്ച് ദമ്പതികൾക്ക് പരിക്ക് കുറ്റിക്കാട്ടൂർ: പൂവാട്ടുപറമ്പ് പാറയിൽ വളവിൽ ജീപ്പ്​ സ്കൂട്ടറിലിടിച്ച് ദമ്പതികൾക്ക് പരിക്ക്. പെരുമണ്ണ മുണ്ടകശ്ശേരി വേണുഗോപാൽ (38), ഭാര്യ സജിത (34) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സ്കൂട്ടറിൽ എതിരെ െതറ്റായദിശയിൽവന്ന ജീപ്പ് ഇടിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.