മാവൂർ: ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡായ ചെറൂപ്പയിൽ ഇടവിള കൃഷിയിറക്കി. മഞ്ഞൾ, കപ്പ, ചേമ്പ്, ചേന, ഇഞ്ചി എന്നിവയാണ് കൃഷി ചെയ്തത്. അഞ്ച് സംഘകൃഷി കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്. ഒന്നരയേക്കർ സ്ഥലത്ത് ഹരിതം സംഘകൃഷി കൂട്ടായ്മ ഇറക്കിയ ഇടവിള കൃഷിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് നിർവഹിച്ചു. വാർഡ് അംഗം യു.എ. ഗഫൂർ, സംഘകൃഷി സെക്രട്ടറി സംഷിത, പ്രസിഡൻറ് സുമയ്യാബി, അംഗങ്ങളായ ഫാത്തിമ, മുനീറ, എ.ഡി.എസ് മെംബർ ആമിന, എ.കെ. മുഹമ്മദലി, അബൂബക്കർ സിദ്ദീഖ് എന്നിവർ പങ്കെടുത്തു. യൂത്ത് ലീഗ് പ്രതിഷേധിച്ചു. മാവൂർ: യൂത്ത് ലീഗ് നടത്തിയ കലക്ടറേറ്റ് ധർണക്കുനേരെയുണ്ടായ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രകടനം നടത്തി. പ്രസിഡൻറ് കെ.എം. മുർത്താസ് അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ജില്ല വൈസ് പ്രസിഡൻറ് ശാക്കിർ പാറയിൽ, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ഹബീബ് ചെറൂപ്പ, ഭാരവാഹികളായ ശമീം ഊർക്കടവ്, റാസിഖ് മുക്കിൽ, ഫസൽ മുഴാപാലം, ശൗക്കത്തലി വളയന്നൂർ, ലിയാക്കത്ത് അലി, മുനീർ, അബൂബക്കർ സിദ്ദീഖ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.