ഫറോക്ക് ചന്ത-ചുങ്കം റോഡ് ​ൈക​േയറ്റം: നടപടിയുമായി നഗരസഭ

ഫറോക്ക്: ഫറോക്ക് നഗരസഭയിലെ വർഷങ്ങളായി തുടർന്ന് വരുന്ന അനധികൃത കൈയേറ്റങ്ങളും പൊതുറോഡ് കൈയേറി കെട്ടിടങ്ങളും ഒഴിപ്പിക്കാൻ നടപടി ആരംഭിച്ചു. ഒരു വിഭാഗമാളുകൾ എതിർപ്പുമായി രംഗത്തെത്തിയെങ്കിലും പൊലീസ് സാന്നിധ്യത്തിൽ മണ്ണുമാന്തി ഉപയോഗിച്ച് പൊളിച്ചുനീക്കൽ തുടങ്ങി. ഫറോക്ക് ചന്ത - ചുങ്കം റോഡ് കൈയേറ്റമാണ് നഗരസഭ ഒഴിപ്പിച്ചു തുടങ്ങിയത്. കൂടുതൽ കെട്ടിടങ്ങൾ അതത് ഉടമകളുടെ സ്വന്തം ചെലവിൽ പൊളിച്ചു നീക്കാമെന്ന് രേഖാമൂലം ഉറപ്പ് നൽകി. താലൂക്കാശുപത്രി, എ.ഇ.ഒ ഓഫിസ്, സബ് രജിസ്ട്രാർ ഓഫിസ്, ബി.ആർ.സി, ഗവ.സ്കൂൾ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള പ്രധാന റോഡി​ൻെറ ഇരുവശവുമാണ് കെട്ടിട ഉടമകൾ വർഷങ്ങളായി കൈവശപ്പെടുത്തിയിരുന്നത്. രണ്ടു വർഷം മുമ്പ് സർവേ നടത്തി 9.70 സൻെറ്​ പൊതുസ്ഥലം ​ൈകയേറിയതായി കണ്ടെത്തിയതുമാണ്. ഇതൊഴിപ്പിക്കാൻ മുൻ ഭരണത്തിൽ തന്നെ തീരുമാനമെടുത്തിരുന്നു. റവന്യൂ അധികൃതരുടെ കൃത്യമായ റിപ്പോർട്ടി​ൻെറ അടിസ്ഥാനത്തിൽ നോട്ടീസ് നൽകിയാണ് നഗരസഭ സെക്രട്ടറി പി.ആർ. ബിന്ദുവി​ൻെറ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം ബുധനാഴ്ച പതിനൊന്നരയോടെ ഒഴിപ്പിക്കൽ നടപടിക്കെത്തിയത്. വലിയൊരു സംഘം തടയാൻ ശ്രമിച്ചെങ്കിലും ഫറോക്ക് എസ്. ഐ. കെ. മുരളീധര​ൻെറ നേതൃത്വത്തിൽ പൊലീസും ഇടപെട്ടതോടെ പൊളിച്ചു നീക്കൽ ആരംഭിച്ചു. ഏതാനും കടകളുടെ മുൻവശം നേരത്തെ ഒഴിവാക്കിയിരുന്നു. കൈയേറ്റത്തിലുൾപ്പെട്ട കെട്ടിടങ്ങളിലെ വാടകക്കാരായ മൂന്ന് താമസക്കാരെ പരിഗണിച്ച് താൽകാലികമായി ഒഴിപ്പിക്കൽ നിർത്തിവെക്കുകയും പിന്നീട് നടന്ന യോഗത്തിൽ എല്ലാ കെട്ടിട ഉടമകളും 21 നകം അടയാളപ്പെടുത്തിയത് പ്രകാരം കൈയേറ്റങ്ങൾ സ്വയം ഒഴിയാമെന്ന് എഴുതി നൽകുകയായിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർ കെ. എം .സജി, റവന്യൂ ഇൻസ്പെക്ടർ കെ. കെ. ബീന, ജെ.എച്ച്. ഐ. സി .ഷജീഷ്, ഓവർസിയർ അനിൽ കുമാർ തുടങ്ങിയ ഉദ്യോഗസ്ഥ സംഘം ഒഴിപ്പിക്കൽ നടപടിക്കെത്തിയിരുന്നു. നഗരസഭാധ്യക്ഷ കെ. കമറുലൈല, ഉപാധ്യക്ഷൻ കെ. മൊയ്തീൻകോയ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ യു.സുധർമ , കൗൺസിലർമാരായ ഇ. ബാബു ദാസൻ, ടി. ചന്ദ്രമതി, പി. ബിജു, ടി .ഉണ്ണികൃഷ്ണൻ, പി. എ. ലത്തീഫ് , അനില തുടങ്ങിയവരും സ്ഥലത്തുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.