പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

കക്കോടി: ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി ഷർജീൽ ഉസ്മാനിയെ അറസ്​റ്റ്​ ചെയ്തതിൽ പ്രതിഷേധിച്ച് എലത്തൂർ മണ്ഡലം കമ്മിറ്റി 'പ്രതിഷേധ ജ്വാല' സംഘടിപ്പിച്ചു. രോഗികൾക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനേക്കാൾ ജാഗ്രത മുസ്‌ലിം ആക്ടിവിസ്​റ്റുകളെ അറസ്​റ്റ്​ ചെയ്യുന്നതിൽ കാണിക്കുന്ന യു.പി സർക്കാർ രാജ്യത്തിന് അപമാനമാണ്​. അന്യായമായി അറസ്​റ്റ്​ ചെയ്ത ഷർജീൽ ഉസ്മാനിയെ യു.പി പൊലീസ് നിരുപാധികം വിട്ടയക്കണമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി ഫസീഹ് അഹ്​മദ്​ ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി എലത്തൂർ മണ്ഡലം കൺവീനർ അമീർ അലി കാക്കൂർ അധ്യക്ഷത വഹിച്ചു. മശ്​ഫാഖ് കക്കോടി, ലാസിം, മിൻഹാജ് ചെറുവറ്റ, നിബ്രാസ് തുടങ്ങിയവർ നേതൃത്വം നൽകി .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.