ബേപ്പൂർ: സമ്പർക്കത്തിലൂടെ രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ബസുകളിൽ സുരക്ഷാനടപടികൾ കർശനമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ലോക്ഡൗണിന് ശേഷം പൊതു ഗതാഗതം അനുവദിച്ചിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും യാത്രക്കാരുടെ കരുതൽ നടപടികളുടെ കാര്യം ബസുകളിൽ വളരെ പിന്നിൽ തന്നെയാണ്. കോവിഡിൻെറ തുടക്കത്തിൽ ഉണ്ടായിരുന്ന ജാഗ്രത പിന്നീട് കുറഞ്ഞുവരുന്നതായാണ് കണ്ടത്. സന്നദ്ധസംഘടനകളും ആരോഗ്യ വകുപ്പും പൊലീസുമൊക്കെ അതീവ ജാഗ്രതയിൽ സാനിറ്റൈസറും കൈ കഴുകുന്നതിനുള്ള കിയോസ്കും മറ്റും സ്ഥാപിച്ചുകൊണ്ട് ആദ്യഘട്ടത്തിൽ ആളുകളെ വേണ്ടവിധം ബോധവാന്മാരാക്കിയിരുന്നു. ബസുകളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും കൈ കഴുകണമെന്നായിരുന്നു നിർദേശം. എന്നാലിപ്പോൾ, ബസ് സ്റ്റോപ്പുകളിൽ സ്ഥാപിച്ച ശുദ്ധീകരണ സംവിധാനങ്ങളും,കിയോസ്ക്കുകളും മറ്റും, വെള്ളമോ സോപ്പോ, സാനിറ്റൈസറോ ഇല്ലാതെ പലയിടങ്ങളിലും അഴുക്കു പിടിച്ചു അനാഥമായി. മിക്ക സ്ഥലങ്ങളിലും ഇത്തരം സംവിധാനങ്ങളെല്ലാം. കാണാതായി. ബസുകൾ യാത്ര അവസാനിപ്പിച്ച ശേഷം, ദിവസവും അണുനാശിനി ഉപയോഗിച്ച് കഴുകണമെന്ന് ആരോഗ്യവകുപ്പ് നിഷ്കർഷിച്ചിരുന്നതാണ്. ഇത് സ്ഥിരമായി പാലിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം. വളരെ പരിമിതമായിട്ടാണ് ഓടുന്നുന്നതെങ്കിലും, ആളുകൾ കൂടുതൽ യാത്ര ചെയ്യുന്ന സമയം ക്ലിപ്തപ്പെടുത്തിയാണ് ജീവനക്കാർ സർവിസ് നടത്തുന്നത്. മറ്റു ഒരു യാത്രാസൗകര്യവും ഇല്ലാത്ത ആളുകൾ മാത്രമാണ് ഇപ്പോൾ ബസുകളെ ആശ്രയിക്കുന്നത്. ലോക്ഡൗൺ ഇളവുകളെ തുടർന്ന് സർവിസ് ആരംഭിക്കാൻ അനുമതി നൽകുമ്പോൾ, ഓരോ യാത്രക്കാരനും സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകുന്നത് ഉറപ്പുവരുത്തണമെന്ന്, ബസ് ജീവനക്കാരോട് ആരോഗ്യവകുപ്പ് പ്രത്യേകം നിർദേശിച്ചിരുന്നു. വാതിൽ പിടികളും, സീറ്റുകളുടെ കമ്പികളും മറ്റും ഇടയ്ക്കിടെ അണുവിമുക്തമാക്കുന്ന ലായനി ഉപയോഗിച്ച് തുടക്കണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ ഇത്തരം നിർദേശങ്ങളൊന്നും ഇപ്പോൾ പാലിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.