മുതിര്‍ന്ന പൗരന്മാരെ സംരക്ഷിച്ചില്ലെങ്കില്‍ പരാതിപ്പെടണം

കോഴിക്കോട്​: മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കാതിരിക്കുകയോ ഉപദ്രവിക്കുകയോ ചെയ്താല്‍ പരാതിപ്പെടണമെന്ന് മെയിൻറനന്‍സ് ട്രൈബ്യൂണല്‍. കസബ വില്ലേജ് പരിധിയില്‍ മകന്‍ വീട്ടില്‍നിന്ന് പുറത്താക്കിയെന്നും ദേഹോപദ്രവം ഏല്‍പിച്ചെന്നും കാണിച്ച് അമ്മ നല്‍കിയ പരാതി പരിഗണിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. വയോധികയുടെ പരാതി സ്വീകരിച്ച് അടുത്തദിവസം തന്നെ ഇരുകക്ഷികളെയും കോടതിയില്‍ വിളിച്ചുവരുത്തി വിചാരണ നടത്തി വയോധികയെ നേരിട്ട് വീട്ടിലെത്തിച്ചു. ഇവര്‍ക്ക് മതിയായ സംരക്ഷണം ഉറപ്പുവരുത്താന്‍ പൊലീസിന്​ നിർദേശം നല്‍കുകയും ചെയ്തു. വയോജനങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കോഴിക്കോട്, താമരശ്ശേരി താലൂക്ക് പരിധിയില്‍പെട്ടവര്‍ക്ക് കോഴിക്കോട് സിവില്‍ സ്​റ്റേഷനിലെ സബ്കലക്ടറുടെ ഒാഫിസി​െലത്തിയും വടകര, കൊയിലാണ്ടി താലൂക്കില്‍പെട്ടവര്‍ വടകര റവന്യു ഡിവിഷനല്‍ ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന വടകര മെയിൻറനന്‍സ് ട്രൈബ്യൂണലിനെയും സമീപിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.