കറുത്തപറമ്പ്-വേനപ്പാറക്കൽ റോഡ് ഉദ്ഘാടനം

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് കറുത്തപറമ്പ് വാർഡിൽ 20ലക്ഷം രൂപ ചെലവിൽ നവീകരണ പ്രവൃത്തികൾ പൂർത്തീകരിച്ച കറുത്തപറമ്പ്- വേനപ്പാറക്കൽ റോഡ് ജോർജ് എം.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. വിനോദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ വി.പി. ജമീല, സവാദ് ഇബ്രാഹിം, അബ്​ദുല്ല കുമാരനെല്ലൂർ, ജി. അബ്​ദുൽ അക്ബർ, പഞ്ചായത്ത്‌ സെക്രട്ടറി ഒ.എ. അൻസു, കെ.പി. ശ്രീനിവാസൻ, കുഞ്ഞൻ തുടങ്ങിയവർ പങ്കെടുത്തു. എള്ളങ്ങൾ മോലികാവ് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ ആശ്രയിക്കുന്ന റോഡ് നാലു​ മീറ്റർ വീതിയിലും ഇരുവശങ്ങളിലും ഓവുചാലും ഉൾപ്പെടുത്തിയാണ് നവീകരണം പൂർത്തീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.