കോട്ടമുഴി പാലം: ഇനി എത്രനാൾ കാത്തിരിക്കണം?

കൊടിയത്തൂർ: എൻ.എം. ഹുസൈൻ ഹാജി റോഡിലുള്ള 38 വർഷത്തിലധികം പഴക്കമുള്ള കോട്ടമുഴി പാലം പുനർ നിർമാണ സാധ്യത അനന്തമായി നീളുന്നു. ഇക്കഴിഞ്ഞ ദിവസം സംരക്ഷണ ഭിത്തികൾ തകർന്നതോടെ ഇരുപഞ്ചായത്ത് അധികൃതരും ഗതാഗതം നിരോധിച്ച്​ കല്ലിട്ടടച്ചതോടെ കൊടിയത്തൂർ നിവാസികൾ ദുരിതത്തിലായി. പൊതുമരാമത്തിലെ പാലം വിഭാഗം ഉദ്യോഗസ്​ഥർ സ്​ഥലം സന്ദർശിച്ചിരുന്നു. കലുങ്കി​ൻെറ പട്ടികയിൽ നിന്നും പാലം വിഭാഗത്തിലേക്ക് മാറ്റുന്നതിനായി കഴിഞ്ഞ നവംബറിൽ അന്വേഷണ റിപ്പോർട്ട്​ സമർപ്പിച്ചിട്ടുണ്ടെങ്കിലും പിന്നീട് നടപടികളൊന്നുമായിട്ടില്ല. പാലം അപകടാവസ്​ഥ എക്സി.എൻജിനീയറെ അറിയിച്ചിട്ടുണ്ടെന്നും അപകടാവസ്​ഥയിലുള്ള പാലത്തിന് പുനർനിർമാണം മാത്രമേ പരിഹാരമുള്ളൂവെന്ന് റോഡ് വിഭാഗം അസി.എൻജിനീയർ മുഹ്‌സിൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.