ലൈഫ്​ പദ്ധതി: എസ്​.സി^എസ്​.ടി ഗുണഭോക്താക്കൾക്ക്​ രജിസ്​ട്രേഷൻ ഫീസ്​ ഒഴിവാക്കണം

ലൈഫ്​ പദ്ധതി: എസ്​.സി-എസ്​.ടി ഗുണഭോക്താക്കൾക്ക്​ രജിസ്​ട്രേഷൻ ഫീസ്​ ഒഴിവാക്കണം കോഴിക്കോട്: ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട ഭൂരഹിതരായ പട്ടികജാതി -വര്‍ഗ ഗുണഭോക്താക്കള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കി നല്‍കണമെന്ന് ഉത്തരകേരള പറയസഭ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധയിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് താമസയോഗ്യമായ വീടുകള്‍ ഇല്ല. കൂടാതെ പല കുടുംബങ്ങള്‍ക്കും സ്ഥലത്തിന് പട്ടയവുമില്ല. മുഴുവന്‍ പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്കും കമ്പ്യൂട്ടര്‍, ലാപ്‌ടോപ് എന്നിവ അനുവദിക്കുക, പട്ടികജാതി വിവാഹധനസഹായം ഒരു ലക്ഷം രൂപയാക്കുക, പട്ടികജാതിക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള വാര്‍ഷിക വരുമാന പരിധി 10 ലക്ഷം രൂപയായി വര്‍ധിപ്പിക്കുക, എല്ലാ ഗ്രാമപഞ്ചായത്തുകളിലും പൊതുശ്മശാനം അനുവദിക്കുക, കോര്‍പറേഷന്‍, മുനിസിപ്പല്‍, ഗ്രാമപഞ്ചായത്തുകളില്‍ സര്‍ക്കാര്‍ ജോലിക്ക് പറയ സമുദായക്കാര്‍ക്ക് മുന്‍ഗണന നല്‍കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ ഉത്തരകേരള പറയസഭ ഭാരവാഹികളായ എം. രതീഷ്, എ.കെ. ബാലന്‍, എം. ചാത്തുകുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.