പ്രതിഷേധ പ്രകടനം

ബാലുശ്ശേരി: സ്വർണക്കടത്ത്‌ കേസ്; മുഖ്യമന്ത്രി രാജിവെക്കുക, കേസ് സി.ബി.ഐക്ക് വിടുക എന്നീ ആവശ്യങ്ങളുന്നയിച്ച്​ യൂത്ത്​ കോൺഗ്രസ്‌ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാലുശ്ശേരിയിൽ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധസംഗമവും നടത്തി. യൂത്ത് കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി വൈശാഖ് കണ്ണോറ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ സുജിത് പറമ്പിൽ അധ്യക്ഷത വഹിച്ചു. വി.സി. വിജയൻ, അഫ്സൽ പനായി, വി.പി. സുവീൻ, വി. ജെറീഷ്, അഭിന കുന്നോത്ത്​, അനസ്, സിബിൻ മണ്ണാപൊയിൽ, സഫ്​തർ ഹാഷ്മി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.