ആയുർഷിൽഡ്‌ ഇമ്യൂണിറ്റി ക്ലിനിക്

കൊയിലാണ്ടി: കോവിഡ്-19​ൻെറ പശ്ചാത്തലത്തിൽ പകർച്ചവ്യാധി തടയുന്നതിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും വിവിധ ഭാഗങ്ങളിൽ ആയുർഷിൽഡ്‌ ക്ലിനിക്കുകൾ പ്രവർത്തനമാരംഭിച്ചു. നഗരസഭ ചെയർമാൻ കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ഡോ. ഹെന്ന കുഞ്ഞബ്​ദുല്ല, ഡോ. സുബിൻ നാഗത്ത്, ഡോ. ശശി കീഴാറ്റൂപുറത്ത്, ഡോ. ബിന്ദു ദിനേശ് എന്നിവർ പങ്കെടുത്തു. ഈ ക്ലിനിക്കുകളിൽ പരിശോധന സൗജന്യമാണ്​. സ്വസ്ഥം ആയുർവേദ നികേതനം കൊയിലാണ്ടി, ശിവാനന്ദ ആയുർവേദ മേപ്പയൂർ, ആയുർസ്പർശ ആയുർവേദ അത്തോളി, ഹൃദ്യ ആയുർവേദിക് കൊല്ലം, നവജീവ ആയുർവേദിക് ചെറുകുളം, ഇൻഷ ആയുർവേദിക് പെരുവട്ടൂർ, ആയുർ ഹോമിയോ മൾട്ടിസ്പെഷാലിറ്റി ക്ലിനിക് പയ്യോളി, അരണ്യ ആയുർവേദ ഊരള്ളൂർ എന്നിവിടങ്ങളിൽ ആയുർഷിൽഡ്‌ ക്ലിനിക്കുകളുടെ സേവനം ലഭിക്കും. ഗതാഗതത്തിന്​ പ്രയാസം സൃഷ്​ടിച്ച് വെള്ളക്കെട്ട് കൊയിലാണ്ടി: ദേശീയപാതയിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഗതാഗതത്തിന്​ പ്രയാസം സൃഷ്​ടിക്കുന്നു. മഴ തുടങ്ങിയാൽ നഗരത്തി​ൻെറ തെക്കുഭാഗത്ത് വെള്ളം കെട്ടിക്കിടക്കാൻ തുടങ്ങും. പലപ്പോഴും റോഡി​ൻെറ ഭൂരിഭാഗവും വെള്ളത്തിൽ മുങ്ങും. ഇരുചക്ര വാഹനക്കാർക്കാണ്​ ദ​ുരിതമേറെ. ഈ ഭാഗത്ത് ഓവുചാലുകളില്ല. നേരത്തേ വെള്ളം ഒഴുകിപ്പോയ ഭാഗങ്ങളെല്ലാം ഇപ്പോൾ ഉയർന്നുകിടക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.