തീരദേശ സ്‌കൂളുകള്‍ നവീകരണത്തിലേക്ക്

കൊയിലാണ്ടി: നിയോജക മണ്ഡലത്തിലെ നാലു തീരദേശ സ്കൂളുകൾ നവീകരിക്കുന്നു. സ്‌കൂളുകളിലെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ജൂലൈ ഒമ്പതിന്​ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും. കെ. ദാസന്‍ എം.എൽ.എ മുഖ്യാതിഥിയാവും. ആന്തട്ട ജി.യു.പി സ്‌കൂള്‍, കൊയിലാണ്ടി ജി.എഫ്.യു.പി സ്‌കൂള്‍, കോരപ്പുഴ ജി.എഫ്.എല്‍.പി സ്‌കൂള്‍, പയ്യോളി ജി.എഫ്.എല്‍.പി സ്‌കൂള്‍ എന്നിവയാണ് നവീകരിക്കുന്നത്. ഫിഷറീസ് വകുപ്പ് കിഫ്ബി വഴി 2.85 കോടി രൂപയാണ് അനുവദിച്ചത്. ആന്തട്ട ജി.യു.പി സ്‌കൂളിന് 92.80 ലക്ഷം രൂപ, കൊയിലാണ്ടി ജി.എഫ്.യു.പി സ്‌കൂളിന് 63.83 ലക്ഷം, കോരപ്പുഴ ജി.എഫ്.എല്‍.പി സ്‌കൂളിന് 67.57 ലക്ഷം, പയ്യോളി ജി.എഫ്.എല്‍.പി സ്‌കൂളിന് 60.80 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.