കൂരാച്ചുണ്ട്: ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡില്‍ കേളോത്ത്‌വയല്‍ -പള്ളിക്കുന്ന് റോഡ് നവീകരണ പ്രവൃത്തിയില്‍ ക്രമക്കേട് ആരോപിച്ച് എന്‍.സി.പി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ നടത്തി. ഗ്രാമപഞ്ചായത്ത് 18 ലക്ഷം രൂപ ചെലവഴിച്ച് ഒരുമാസം മുമ്പാണ് റോഡ് ടാര്‍ ചെയ്ത് നവീകരിച്ചത്. പലഭാഗത്തും പൊട്ടിപ്പൊളിഞ്ഞതിനെ തുടർന്നാണ് സമരത്തിനിറങ്ങിയത്. പ്രവൃത്തിയിലെ അപാകതയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് എന്‍.സി.പി ആവശ്യപ്പെട്ടു. കേളോത്ത് വയലില്‍ നടന്ന ധര്‍ണ നാഷനലിസ്റ്റ് കിസാന്‍സഭ സംസ്ഥാന സെക്രട്ടറി ഒ.ഡി. തോമസ് ഉദ്ഘാടനം ചെയ്തു. സൂപ്പി തെരുവത്ത് അധ്യക്ഷത വഹിച്ചു. ജോര്‍ജ് കരുമത്തില്‍, പി.കെ. അസീസ്, സണ്ണി പ്ലാമത്താട്ടം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.