ബാബു കുനിയിങ്കലി​െൻറ കുടുംബത്തിന് അനുമോദനം

ബാബു കുനിയിങ്കലി​ൻെറ കുടുംബത്തിന് അനുമോദനം കൊയിലാണ്ടി: ബാബുരാജ് കുനിയിങ്കലി​ൻെറ കുടുംബത്തെ അനുമോദിച്ചു. കോവിഡ് രോഗവുമായി ബന്ധപ്പെട്ട് ദുബൈയിൽ ഒരുക്കിയ ഏറ്റവും വലിയ ഐസൊലേഷൻ സൻെററായ അൽവർസാനിൽ ആദ്യാവസാനം വളൻറിയറായി സേവനമനുഷ്ഠിച്ച്​ ദു​ൈബ സർക്കാറി​ൻെറ അംഗീകാരം നേടിയ വ്യക്​തിയാണ് ബാബുരാജ് കുനിയിങ്കൽ. ഇദ്ദേഹത്തി​ൻെറ കുടുംബത്തെ കൊയിലാണ്ടി എൻ.ആർ.ഐ ഫോറമാണ് അനുമോദിച്ചത്. കെ. ദാസൻ എം.എൽ.എ ഉപഹാരം നൽകി. കീഴരിയൂർ പഞ്ചായത്ത് മുൻ പ്രസിഡൻറ്​ ഹരീന്ദ്രൻ, വി.പി. ഇബ്രാഹിംകുട്ടി, രാജേഷ് കീഴരിയൂർ, എ. അസീസ്, വായനാരി വിനോദ്, അബ്​ദുൽ ഖാദർ പരപ്പാളകം, ബൈജു എംപീസ്, ബാബുവി​ൻെറ ഭാര്യ റീന, മക്കളായ മാളവിക, അനാമിക എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.