സഹപാഠിക്കായി എൻ.എസ്.എസ് ഭവനം ഒരുങ്ങുന്നു

നടുവണ്ണൂർ: നാഷനൽ സർവിസ് സ്കീം ഭവനപദ്ധതിയുടെ ഭാഗമായി അരിക്കുളം കെ.പി.എം.എസ്.എം ഹയർസെക്കൻഡറി എൻ.എസ്.എസ് യൂനിറ്റ് മന്ദകാവിൽ എൻ.എസ്.എസ് വളൻറിയർക്ക് നിർമിച്ചുനൽകുന്ന വീടി​ൻെറ കോൺക്രീറ്റ് പൂർത്തിയായി. പഠനത്തിലും സേവനരംഗത്തും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വിദ്യാലയത്തിലെ വളൻറിയർ, അമ്മക്കും പ്രായമായ അമ്മയുടെ മാതാപിതാക്കൾക്കുമൊപ്പം പ്ലാസ്​റ്റിക്​ ഷെഡിലായിരുന്നു താമസം. വീട്ടിലെത്തിയ എൻ.എസ്.എസ് വളൻറിയർമാർ ഭവനനിർമാണം ഏറ്റെടുത്തു. ഒപ്പം, സ്കൂൾ മാനേജ്മൻെറും പി.ടി.എയും പ്രദേശവാസികളും കൈകോർത്തപ്പോൾ കൊറോണ പ്രതിസന്ധിയിലും വീടി​ൻെറ കോൺക്രീറ്റിങ് പൂർത്തിയായി. നിർമാണത്തി​ൻെറ എല്ലാ മേഖലയിലും വളൻറിയർമാർ തന്നെയാണ് മുന്നിട്ടിറങ്ങിയത്. പ്രിൻസിപ്പൽ എം. റസിയ, പി.ടി.എ പ്രസിഡൻറ് ജെ.എൻ. പ്രേംഭാസിൻ, പ്രോഗ്രാം ഓഫിസർ കെ. ഷാജി, ബീരാൻ ഹാജി, സജീവൻ, ശശി, ആർദ്ര, ഫത്താഹ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.