കോഴിക്കോട്: രാജ്യസുരക്ഷയെ ബാധിക്കുന്ന സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. പ്രിൻസിപ്പൽ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് ഒഴിവാക്കി രക്ഷപ്പെടാൻ സാധിക്കില്ല. കേസിൽ പ്രധാന പങ്കുവഹിച്ചയാൾ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായതുകൊണ്ട് ആരോപണം മുഖ്യമന്ത്രിയിലേക്ക് നീങ്ങുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ക്ലിഫ് ഹൗസ് സ്വർണക്കടത്തിൻെറ കേന്ദ്രമാക്കി മാറ്റിയ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കോഴിക്കോട് ജില്ല കമ്മിറ്റി കിഡ്സൺ കോർണറിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ കേസിൽ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് എങ്ങനെ ബന്ധപ്പെട്ടുവെന്നും ഇവരുടെ വിദേശയാത്രകളും ബന്ധങ്ങളും അന്വേഷിക്കണം. സംസ്ഥാന പ്രോട്ടോകോൾ ഓഫിസർ വിമാനത്താവളത്തിൽ സ്ഥിരമായി കറങ്ങിനടക്കാറുണ്ടെന്ന വിവരങ്ങൾ പുറത്തുവരുന്നു. സ്വർണക്കടത്തിൽ തൻെറ ഓഫിസിന് എന്താണ് ബന്ധമെന്നാണ് പിണറായി അന്വേഷിക്കേണ്ടത്. അഴിമതിയുടെ കാര്യത്തിൽ ഉമ്മൻ ചാണ്ടിയെ കടത്തിവെട്ടുകയാണ് പിണറായി സർക്കാർ. ധർണയിൽ ജില്ല പ്രസിഡൻറ് വി.കെ. സജീവൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.