ഗെയിൽ പൈപ്പ് ലൈൻ സ്​ഥാപിക്കൽ തോട് നികത്തിയതോടെ കളരാന്തിരി വയലിൽ വെള്ളക്കെട്ട്​

കൊടുവള്ളി: ഗെയിൽ പൈപ്പ് ലൈൻ സ്​ഥാപിക്കുന്നതിനായി നീക്കം ചെയ്ത മണ്ണ് നിക്ഷേപിച്ച് തോട് നികന്നതോടെ ഉരോപറമ്പ്, കളരാന്തിരി പ്രദേശത്തെ വയലിൽ വെള്ളക്കെട്ട് രൂക്ഷമായി. പ്രദേശത്തെ അഞ്ചേക്കറോളം വരുന്ന വയൽപ്രദേശത്താണ് തോട്ടിലെ വെള്ളം വയലിലേക്ക് ഒഴുകിയെത്തി വെള്ളക്കെട്ട് രൂപപ്പെട്ടത്.ഇതോടെ കഴിഞ്ഞ രണ്ട് വർഷക്കാലമായി കർഷകർക്ക് കൃഷിയിറക്കാൻ കഴിയാത്ത അവസ്​ഥയാണ്​. കമുക്, കപ്പ, വാഴ, ചേന, നെല്ല് ഉൾപ്പെടെയുള്ള കൃഷിവിളകളാണ് വെള്ളത്തിൽ മുങ്ങിനശിക്കുന്നത്. കതിരോട്, ഉരോപറമ്പ്, മണ്ണാരക്കൽ വഴി ചെറുപുഴയിൽ ഒഴുകിയെത്തുന്നതാണ് തോട്. മണ്ണാരക്കോത്ത് തോട് ഭാഗത്ത് മണ്ണിട്ടതോടെ തോടി​ൻെറ ഒഴുക്ക് തടസ്സപ്പെടുകയായിരുന്നു. ഇതോടെ തോട്ടിലൂടെ ഒഴുകിയെത്തുന്ന വെള്ളം വയലിലേക്ക് ഗതിമാറി ഒഴുകി പരിസര പ്രദേശത്താകെ വെള്ളക്കെട്ട് രൂപപ്പെടുകയായിരുന്നു. അടുത്തിടെ തോട്ടിലെ മണ്ണ് താൽക്കാലികമായി ഗെയിൽ അധികൃതർ നീക്കം ചെയ്തെങ്കിലും തോട്ടിലെ വെള്ളം ഒഴുകുന്നതിനും വയലിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നതിനും നടപടിയുണ്ടായില്ലെന്നാണ് കർഷകർ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.