മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

രാമനാട്ടുകര: കോൺസുലേറ്റ് സ്വർണക്കടത്ത് സംഭവത്തിൽ മുഖ്യമന്ത്രിക്കും ഓഫിസിനും മന്ത്രിസഭക്കുമുള്ള പങ്കാളിത്തം സി.ബി.ഐ അന്വേഷിക്കണമെന്നും ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നുമാവശ്യപ്പെട്ട് രാമനാട്ടുകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. മണ്ഡലം പ്രസിഡൻറ്​ പ്രദീപ് പനേങ്ങൽ, രാജീവ് മണ്ണൊടി, കെ.പി. ബാബുരാജ്, കെ.ടി. റസാക്ക്, എം.പി. അയ്യപ്പൻ, മൻസൂർ രാമനാട്ടുകര, എം. സുഭീഷ്, അക്ഷയ് ദിനേശൻ, എം.കെ. പ്രേംരാജ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.