ഫിഷറീസ് ഡെപ്യുൂട്ടി ഡയറക്ടർ ഓഫിസിനു മുന്നിൽ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ധർണ

എലത്തൂർ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്​ടറുടെ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടികളാണ് നിരന്തരം കൈക്കൊള്ളുന്നതെന്ന് എന്‍. സുബ്രഹ്മണ്യന്‍ പറഞ്ഞു. അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ്​ വി. ഉമേശന്‍ ആധ്യക്ഷത വഹിച്ചു. മത്സ്യബന്ധന ബോട്ടുകളുടെയും വള്ളങ്ങളുടെയും രജിസ്‌ട്രേഷന്‍ ഫീസും ലൈസന്‍സ് ഫീസും വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കുക, ദേശീയ മത്സ്യത്തൊഴിലാളി ഭവന നിര്‍മാണ പദ്ധതി പുനഃസ്ഥാപിക്കുക, തണല്‍ പദ്ധതി പ്രകാരം ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക, മത്സ്യത്തൊഴിലാളികളുടെ രണ്ടുലക്ഷം രൂപവരെയുള്ള കടങ്ങള്‍ കാര്‍ഷിക കടാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എഴുതിത്തള്ളുക, കോവിഡ്കാലത്ത് സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച 2000 രൂപ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യ അനുബന്ധ തൊഴിലാളികള്‍ക്കും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. കെ.രാജന്‍, കെ.ചന്ദ്രന്‍, കരിച്ചാലി പ്രേമന്‍, യുകെ.രാജന്‍, സി.പി.ഷണ്‍മുഖന്‍, സി.ഗണേശന്‍, ടി.പി.സുരേശന്‍, കെ.ജനാർദനന്‍ എന്നിവര്‍ സംസാരിച്ചു. സത്യന്‍ പുതിയാപ്പ സ്വാഗതവും ടി.പി. മുരളി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.