ചേളന്നൂർ: ചേളന്നൂരിൻെറ മുഖച്ഛായ മാറ്റുന്ന സബ് രജിസ്ട്രാർ ഓഫിസ് കെട്ടിടം ഉദ്ഘാടനം ആഗസ്റ്റിൽ. ഒരു കോടി പതിമൂന്ന് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ചേളന്നൂരിലെ അമ്പലത്തു കുളങ്ങരയിൽ നൂറ്റാണ്ടിലേറെ പഴക്കമുണ്ടായിരുന്ന കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിതത്. സബ് രജിസ്ട്രാർ ഓഫിസും റെക്കോഡ് റൂമുമാണ് പുതിയ കെട്ടിടത്തിൽ. ഒരു വർഷത്തെ കാലയളവിൽ കഴിഞ്ഞ വർഷം ഫെബ്രുവരി അവസാനത്തിലാണ് നിർമാണ പ്രവൃത്തി ആരംഭിച്ചത്. പ്രളയത്തെ തുടർന്നും ലോക് ഡൗണിനെ തുടർന്നും അൽപം വൈകിയെങ്കിലും നിർമാണ പ്രവൃത്തി അവസാന ഘട്ടത്തിലെത്തി. പാർക്കിങ് സൗകര്യമുൾപ്പെടെ വിപുലമായ സൗകര്യമാണ് ഒരുക്കിയത്. സംസ്ഥാനത്തെ തന്നെ എണ്ണപ്പെട്ട സബ് രജിസ്ട്രാർ ഓഫിസുകളിൽ ഒന്നായിത്തീർന്നിരിക്കുകയാണ് 150 വർഷം പഴക്കമുള്ള ഈ ഓഫിസ്. കിഫ്ബിയിൽ നിന്നാണ് ഫണ്ട് വകയിരുത്തിയത്. ജനങ്ങൾക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയാണ് പുതിയ സബ് രജിസ്ട്രാർ ഒാഫിസ് പണിതതെന്നും തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും ആഗസ്റ്റിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം നടത്താൻ ശ്രമിക്കുന്നുണ്ടെന്നും പഞ്ചായത്ത് പ്രസിഡൻറ് ടി.വത്സല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.