ഇന്ത്യൻ വനിത ബാസ്കറ്റ്ബാൾ ക്യാപ്റ്റൻ പി.എസ്. ജീന വിവാഹിതയാകുന്നു

സ്വന്തം ലേഖകൻ ---------- കൽപറ്റ: ഇന്ത്യൻ വനിത ബാസ്കറ്റ് ബാൾ ടീം ക്യാപ്റ്റൻ വയനാട് പടിഞ്ഞാറത്തറ പി.എസ്. ജീന വിവാഹിതയാകുന്നു. തൃശൂർ ചാലക്കുടി മേലൂർ സ്വദേശി ജാക്സൺ ആണ് വരൻ. ജൂ​ൈല 11ന് ചാലക്കുടിയിലാണ് വിവാഹം. കഴിഞ്ഞദിവസം മനസ്സമ്മതം കഴിഞ്ഞു. കെ. എസ്.ബി- എം.എൻ.സിയിൽ പർച്ചേസ് എൻജിനീയറാണ് ജാക്സൺ. പന്തിപ്പൊയിൽ പാലനിൽക്കും കാലായിൽ സിബി ജോസഫി​ൻെറയും ലിസിയുടെയും മകളായ ജീന ഒളിമ്പിക്സ് യോഗ്യത മത്സരത്തിനുള്ള ഇന്ത്യൻ വനിത ബാസ്കറ്റ് ബാൾ ടീം ക്യാപ്റ്റനാണ്. തിരുവനന്തപുരത്ത് കെ.എസ്.ഇ.ബിയിൽ സീനിയർ അസിസ്​റ്റൻറ് ആണ്. 2018 ജകാർത്ത ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ ടീം ക്യാപ്റ്റനായിരുന്നു ജീന. ഇടവകയായ വയനാട്ടിലെ പന്തിപ്പൊയിൽ അമലോൽഭവ മാതാ പള്ളിയിലായിരുന്നു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മനസ്സമ്മത ചടങ്ങ്​ . അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും സംബന്ധിച്ചു. വയനാട് ജില്ലയിലെ ഉൾപ്രദേശമായ പന്തിപ്പൊയിലിൽനിന്ന് അന്താരാഷ്​ട്ര ബാസ്കറ്റ് ബാൾ താരമായി വളർന്നത് കണ്ണൂർ സ്പോർട്സ് സ്കൂളിൽനിന്നാണ്​. സഹോദരി ജസ്ലിയും ബാസ്കറ്റ്ബാൾ താരമാണ്. സഹോദരൻ ജോബി. MONWDG100 പി. എസ് ജീനയും ജാക്സണും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.