അപകട ഭീഷണിയിലായ വീട് രാഹുൽ ബ്രിഗേഡ് സന്നദ്ധസേന പൊളിച്ചുമാറ്റി

മുക്കം: കാരശ്ശേരി പഞ്ചായത്തിലെ രണ്ടാം വാർഡിൽ താമസക്കാരനായ റാജിദി​ൻെറയും കുടുംബത്തി​ൻെറയും പൊളിഞ്ഞ് അപകട ഭീഷണി നേരിടുന്ന വീഴാറായ വീട് രാഹുൽ ബിഗ്രേഡ് പ്രവർത്തകർ പൊളിച്ചുമാറ്റി. ഏതാനും ദിവസങ്ങൾക്കുമുമ്പ് മാത്രം രൂപവത്കരിച്ച യൂത്ത് കോൺഗ്രസ് രാഹുൽ ബ്രിഗേഡ് സന്നദ്ധസേന റാജിദി​ൻെറ കുടുംബത്തെ സഹായിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. യൂത്ത് കോൺഗ്രസ്​ നിയോജകമണ്ഡലം പ്രസിഡൻറ്​ സഹീർ എരഞ്ഞോണ, ജംഷിദ് ഒളകര, ജുനൈദ് പാണ്ടികശാല, സത്യൻ മുണ്ടയിൽ, ഷാനിബ് ചോണാട്, നിഷാദ് വീച്ചി, തനുദേവ്, എ.പി. ഷുക്കൂർ, സാദിഖ്​ കുറ്റിപറമ്പ്, ഒ. റഫീഖ്, സജേഷ് കരിമ്പിൽ, സനിൽ അരീപ്പറ്റ, ജലീൽ മുക്കം, ശിവദാസൻ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.