മലയോര മേഖലയിലേക്ക് സഞ്ചാരികളെത്തുന്നു: കൂടരഞ്ഞിയിൽ യുവാക്കളുടെ ഓഫ്റോഡ് ഡ്രൈവ് തടഞ്ഞു

തിരുവമ്പാടി: കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ മലയോര മേഖലയിലേക്ക് സഞ്ചാരികളെത്തുന്നത് ആശങ്കക്കിടയാക്കുന്നു. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ പൂവാറംതോട്, കക്കാടംപൊയിൽ പ്രദേശങ്ങളിലേക്കും തിരുവമ്പാടിയിലെ ആനക്കാംപൊയിൽ, മുത്തപ്പൻപുഴ മേഖലയിലേക്കുമാണ് ദൂരെ സ്​ഥലങ്ങളിൽനിന്ന് യുവാക്കളെത്തുന്നത്. ഞാറാഴ്ച ഓഫ് റോഡ് ഡ്രൈവിനായി കൂടരഞ്ഞി സ്രാമ്പി പ്രദേശത്തെത്തിയ യുവാക്കളും നാട്ടുകാരും തമ്മിൽ സംഘർഷാവസ്​ഥയുണ്ടായി. ജീപ്പുകളിലെത്തിയ യുവാക്കളെ നാട്ടുകാർ തടഞ്ഞ് തിരിച്ചു വിടാൻ ശ്രമിക്കുകയായിരുന്നു. തിരുവമ്പാടി പൊലീസും ജനപ്രതിനിധികളും സ്​ഥലത്തെത്തിയാണ് സഞ്ചാരികളെ തിരിച്ചുവിട്ടത്. ഒഴിവുദിവസങ്ങളിലാണ് യുവാക്കൾ ബൈക്കുകളിലും മറ്റ് വാഹനങ്ങളിലുമായി മലയോര​േത്തക്ക് എത്തുന്നത്. കോവിഡ് പശ്ചാത്തലത്തിൽ മലയോര മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ മൂന്നര മാസത്തോളമായി അടച്ചിട്ടിരിക്കുകയാണ്. പ്രദേശങ്ങളിൽ പൊലീസ് പട്രോളിങ് വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.