ഡി.എഫ്.ഒ ഓഫിസ്​ മാറ്റം ജനങ്ങൾക്ക് ദുരിതമാവും

ഗൂഡല്ലൂർ: താലൂക്ക്​ ഒാഫിസിനു സമീപം പ്രവർത്തിക്കുന്ന ഗൂഡല്ലൂർ ഡി.എഫ്.ഒ കാര്യാലയം മേലെ ഗൂഡല്ലൂർ സിൽവർ ക്ലൗഡ് എസ്​റ്റേറ്റ് ഭാഗത്തേക്ക് മാറ്റുന്നത് ജനങ്ങൾക്ക് ദുരിതമാവും. സിൽവർ ക്ലൗഡ് ഭാഗത്തേക്ക് പോവാൻ ഓട്ടോ ടാക്സി വിളിക്കണം. ഊട്ടി ഭാഗത്തേക്കുള്ള ബസിൽ അവിടെവരെ യാത്രക്കാരെ കയറ്റില്ല. കയറിയാൽ തന്നെ നടുവട്ടത്തേക്കുള്ള ചാർജ് നൽകേണ്ടിവരും. ഷെയർ ഓട്ടോയിൽ പോയാൽതന്നെ മേലെ ഗൂഡല്ലൂർവരെ മാത്രമേ യാത്ര അനുവദിക്കൂ. പിന്നീടുള്ള ഒന്നര കിലോമീറ്ററിനു കൂടുതൽ ചാർജ് നൽകേണ്ടിവരും. ടൗൺ ബസ്​ സർവിസില്ലാത്തതിനാൽ ടാക്സികളെ മാത്രമേ ജനങ്ങൾക്ക് ആശ്രയമായിട്ടുള്ളൂ. ഭൂമിവിൽക്കാനും മറ്റും പല ആവശ്യങ്ങൾക്കും ഇപ്പോൾ വനംവകുപ്പിൽ നിന്ന് അനുമതി വാങ്ങണം. അതിനാൽ, ദിനംപ്രതി നിരവധിപേർ വനംവകുപ്പ് ഓഫിസുമായി ബന്ധപ്പെടേണ്ട സാഹചര്യമാണുള്ളത്. നിലവിലെ ഓഫിസ്​ പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ സ്​ഥലത്താണ്. മാക്കമൂലയിൽ നിർമിച്ച കെട്ടിടം സംരക്ഷിത വനത്തിനകത്തായതിനാൽ വിവാദമായതോടെ കെട്ടിടം ഉപയോഗിക്കാനാവാതെ കിടക്കുകയാണ്. ഇതിനിടയിലാണ് മേലെ ഗൂഡല്ലൂരിൽ ഡി.എഫ്.ഒ ഓഫിസ്​ പ്രവർത്തനത്തിനായി നടപടികൾ സ്വീകരിച്ചിട്ടുള്ളത്. ഇതിനെതിരെയും സ്വകാര്യ എസ്​റ്റേറ്റ്​ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ചത്ത മാനിറച്ചി വിതരണം ചെയ്ത ഒമ്പതുപേർക്ക് 20,000 രൂപവീതം പിഴ ചന്ദനമര കഷണങ്ങളുമായി രണ്ടുപേർ പിടിയിൽ ഗൂഡല്ലൂർ: ലോക്ഡൗണിൻെറ മറവിൽ വനത്തിനകത്തുകയറി ചന്ദനം മോഷ്​ടിക്കുകയും ചത്ത മാനിൻെറ ഇറച്ചി പങ്കിട്ടെടുക്കുകയും പാകംചെയ്ത് ഭക്ഷിക്കുകയും ചെയ്ത സംഭവത്തിൽ 11 പേരെ വനപാലകർ അറസ്​റ്റുചെയ്തു. മുതുമല കടുവ സങ്കേതം സീഗൂർ റേഞ്ചിലെ മസിനഗുഡി ഡിവിഷൻ വനത്തിൽവെച്ചാണ് ഇവർ പിടിയിലായത്. മാനിറച്ചി വിതരണംചെയ്ത ഒമ്പതുപേർക്ക്​ 20,000 രൂപവീതവ​ു​ം ചന്ദനകഷണങ്ങളുമായി പിടികൂടിയ ബൊക്കാപുരത്തെ മുഹമ്മദലി, സിറിയൂരിലെ രവി എന്നിവരിൽനിന്ന്​ 20,000 രൂപ വീതവുമാണ്​ പിഴ ഈടാക്കിയത്. പ്രതികളെ പിടികൂടിയ വനപാലകരെ മുതുമല കടുവ സങ്കേതം ഡയറക്ടർ കെ.കെ. കൗശൽ അഭിനന്ദിച്ചു. GDR SANDAL: മുതുമല കടുവ സങ്കേതത്തിലെ വനത്തിൽനിന്ന് വെട്ടിയെടുത്ത ചന്ദനകഷണങ്ങളുമായി പ്രതികൾ വനപാലകർക്കൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.