സാമൂഹികസേവനത്തിനായി വാട്സ്​ആപ് കൂട്ടായ്മ

ഗൂഡല്ലൂർ: സാമൂഹിക, സാംസ്​കാരിക ഉന്നമനത്തിനും സേവനത്തിനുമായി പാടന്തറയിൽ വാട്സ്​ആപ് കൂട്ടായ്മക്ക് രൂപം നൽകി. പാടന്തറ ജനറൽ കൗൺസിൽ എന്ന പേരിൽ യുവാക്കളുടെ പങ്കാളിത്തത്തോടെ രൂപവത്​കരിച്ച കൂട്ടായ്മയുടെ കമ്മിറ്റിക്കായി ഓഫിസ്​ പ്രവർത്തനം തുടങ്ങി. ഓഫിസ്​ ഉദ്ഘാടനം ദേവർഷോല എസ്​.ഐ മണികണ്​ഠൻ ഉദ്ഘാടനം ചെയ്തു. കോവിഡിനെക്കുറിച്ചും ലോക്ഡൗൺ നിയന്ത്രണങ്ങളെക്കുറിച്ചും എസ്​.ഐ സംസാരിച്ചു. സ്​പെഷൽ ബ്രാഞ്ച് എസ്​.ഐ ബാബു, സി.ആർ. കൃഷ്ണൻ, വി.കെ. ഹനീഫ, കെ.സി. അസൈനാർ, ചോനാരി ഹംസ, കറുപ്പയ്യ, ശശി എന്നിവർ സംസാരിച്ചു. കമ്മിറ്റി പ്രസിഡൻറായി കെ. വേലായുധൻ (പ്രസി.), പുലരി ബഷീർ (സെക്ര.), സി. അലവിക്കുട്ടി (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. GDR PGC: പാടന്തറയിൽ ആരംഭിച്ച വാട്സ്ആപ്​ ​കൂട്ടായ്​മയുടെ ഓഫിസ്​ ഉദ്ഘാടനം ദേവർഷോല എസ്​.ഐ മണികണ്​ഠൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.