കോഴിക്കോട്: കുറ്റ്യാടി, വേളം, കുന്നുമ്മല്‍, കായക്കൊടി, മരുതോങ്കര, കാവിലുംപാറ, നരിപ്പറ്റ, തൂണേരി, ചെക്യാട്, വാണിമേല്‍, നാദാപുരം, വളയം, പുറമേരി, എടച്ചേരി ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്ന 50,000 രൂപയില്‍ താഴെ വരുമാനമുള്ള വേടന്‍, നായാടി, കള്ളാടി, അരുന്ധതിയാര്‍/ചക്ലിയന്‍ തുടങ്ങിയ പട്ടികജാതി ദുര്‍ബല വിഭാഗക്കാര്‍ക്ക് വിവിധ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നു. ഭവനനിര്‍മാണം, കൃഷി, പഠനമുറി, ടോയ്ലറ്റ്, ഭവനപുനരുദ്ധാരണം തുടങ്ങിയ പദ്ധതികള്‍ക്ക് ആനുകൂല്യം അനുവദിക്കുന്നതിന് അര്‍ഹരായ ഗുണഭോക്താക്കൾ കുന്നുമ്മല്‍ ബ്ലോക്ക് പട്ടികജാതി വികസന ഒാഫിസിൽ അപേക്ഷ നൽകണം. പദ്ധതികളുടെ അര്‍ഹത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍നിന്നും ഇതേ ആനുകൂല്യം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ്, നിശ്ചിത മാതൃകയിലുള്ള അപേക്ഷ സഹിതം ജൂലൈ 25നകം കുന്നുമ്മല്‍ ബ്ലോക്ക് പട്ടികജാതി വികസന ഒാഫിസില്‍ സമര്‍പ്പിക്കണം. ഫോൺ: 8078884746, 9447534531.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.