സ്‌നേഹവിരുന്നൊരുക്കി യൂത്ത് ലീഗ്

എകരൂൽ: 'കൂടണഞ്ഞാലും കൂടെയുണ്ട്' എന്ന പ്രമേയത്തിൽ ഉണ്ണികുളം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദേശത്തുനിന്ന് നാട്ടിലെത്തി ക്വാറൻറീനിൽ കഴിയുന്ന പഞ്ചായത്തിലെ മുഴുവൻ പ്രവാസികൾക്കും സ്നേഹവിരുന്ന് നൽകി. പഞ്ചായത്ത് പരിധിയിലെ ക്വാറൻറീൻ സൻെററിലടക്കം 250 വീടുകളിലാണ് വൈറ്റ് ഗാർഡ്, യൂത്ത് ലീഗ് പ്രവർത്തകർ ഭക്ഷണം എത്തിച്ചുനൽകി പ്രവാസികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇയ്യാട് വാർഡ് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എൻ.സി. ഹനീഫ ഉദ്‌ഘാടനം ചെയ്‌തു. പി.എച്ച്. സിറാജ്, റിയാസ് കുന്നുമ്മൽ, ഒ.പി. ഹബീബ്, ജുനൈദ് റഹ്മാൻ വള്ളിയോത്ത്, മുഫ്സിൻ മങ്ങാട്, ഫസലുറഹ്‌മാൻ ചോയിമഠം, ഷാഫി ഇയ്യാട്, താജുദ്ദീൻ തെച്ചി എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.