ബിരിയാണി ചലഞ്ച്

എകരൂൽ: ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് ടി.വി വാങ്ങി നൽകാൻ പണം കണ്ടെത്താന്‍ തലയാട് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിന്‌ വന്‍ ജനപിന്തുണ. ചലഞ്ചിലൂടെ 1200 പാക്കറ്റ് ബിരിയാണിയാണ് വിൽപന നടത്തിയത്. പനങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ഉസ്‌മാൻ ഉദ്‌ഘാടനം ചെയ്‌തു. കെ.എൽ. മാത്യു അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.കെ. ബാബു ആദ്യ വിൽപന നടത്തി. ലൈബ്രറി സെക്രട്ടറി എം.പി. അജീന്ദ്രൻ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.