ആദ്യഗഡുവായി രണ്ടുലക്ഷം രൂപയുടെ ചെക്കാണ് ഇരു കുടുംബങ്ങള്‍ക്കും കൈമാറിയത് വടകര: അഴിയൂരില്‍ വൈദ്യുതിലൈന്‍ പൊട്ടിവീണ് ഷോക്കേറ്റ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കെ.എസ്.ഇ.ബിയുടെ സഹായധനം അനുവദിച്ചു. ഷോക്കേറ്റ് മരിച്ച മരുന്നറക്കല്‍ തെക്കയില്‍ സഹല്‍, നെല്ലോളി ഇര്‍ഫാന്‍ എന്നിവരുടെ കുടുംബത്തിന് സഹായധനമായി രണ്ടുലക്ഷം രൂപ വീതം ആദ്യഗഡുവായി നല്‍കി. സി.കെ. നാണു എം.എല്‍.എ വീടുകളിെലത്തി ചെക്ക് കൈമാറി. സഹലിൻെറ പിതാവ് സലീം, ഇര്‍ഫാൻെറ മാതാവ് റാബിയ എന്നിവരാണ് ചെക്ക് ഏറ്റുവാങ്ങിയത്. പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയന്‍, വൈസ് പ്രസിഡൻറ് ഷീബ അനില്‍, സ്ഥിരംസമിതി അധ്യക്ഷകളായ ഉഷ ചാത്തന്‍കണ്ടി, ജാസ്മിന കല്ലേരി, മെംബര്‍മാരായ ഇ.ടി. അയ്യൂബ്, സാഹിര്‍ പുനത്തില്‍, പി.പി. ശ്രീധരന്‍, സുകുമാരന്‍ കല്ലറോത്ത്, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, കെ.എസ്.ഇ.ബി എ.ഇ എ. വിനോദന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രമോദ്, നിഷ പറമ്പത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.