ഗൂഡല്ലൂർ: ചുമട്ടുതൊഴിലാളികൾ . ഗൂഡല്ലൂർ-സുൽത്താൻ ബത്തേരി അന്തർ സംസ്ഥാന പാതയിൽ പാട്ടവയൽ ടൗണിലെ റോഡോരത്തെ കാടാണ് തെളിച്ചത്. ഗൂഡല്ലൂർ മുതൽ അതിർത്തിവരെയുള്ള റോഡോരങ്ങളിൽ കാടുവളർന്ന് റോഡിലേക്ക് തൂങ്ങിനിൽക്കുന്നത് വാഹനങ്ങൾക്ക് ഭീഷണിയാണ്. പൊതുമരാമത്തുവകുപ്പ് കാടുതെളിക്കാൻ തയാറാവാതെ വന്നതോടെയാണ് പാട്ടവയൽ ടൗണിലെ ചുമട്ടുതൊഴിലാളികളായ കണ്ണൻ, അസീസ്, രവി, ഗംഗാധരൻ, കബീർ, ഉണ്ണികൃഷ്ണൻ, ഷമീർ എന്നിവർ ശ്രമദാനമായി കാട്തെളിച്ചത്. GDR BUSH: ഗൂഡല്ലൂർ-സുൽത്താൻ ബത്തേരി അന്തർ സംസ്ഥാന പാതയിൽ പാട്ടവയൽ ടൗണിലെ റോഡോരത്തെ കാട് വെട്ടിത്തെളിക്കുന്ന ചുമട്ടുതൊഴിലാളികൾ ----------- പൊലീസുകാരൻെറ സമ്പർക്കത്തിൽ മറ്റാർക്കും രോഗബാധയില്ല ഗൂഡല്ലൂർ: ചേരമ്പാടി പൊലീസ് സ്റ്റേഷനിൽ കോവിഡ് ബാധിച്ച പൊലീസുകാരൻെറ സമ്പർക്കംമൂലം മറ്റാർക്കും രോഗബാധയുണ്ടായിട്ടിെല്ലന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സേലം സ്വദേശിയായ സ്റ്റേഷനിലെ കോൺസ്റ്റബിളിനാണ് നാട്ടിൽപോയി വന്നശേഷം കോവിഡ് പിടിപെട്ടത്. ഇയാളെ കോയമ്പത്തൂർ ഇ.എസ്.ഐ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചേരമ്പാടി, ദേവാല പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ, എസ്.ഐമാരടക്കമുള്ളവരെ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. പരിശോധനയിൽ ആരുടെയും ഫലം പോസിറ്റിവെല്ലന്ന് തെളിഞ്ഞതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ------------- ൈഡ്രവറുടെ ആത്മഹത്യാ ശ്രമം; പൊലീസുകാർക്കെതിരെ നടപടി വേണം ഗൂഡല്ലൂർ: ചെമ്പാലയിലെ ലോറി ൈഡ്രവർ ത്യാഗരാജൻ ആത്മഹത്യാശ്രമം നടത്താൻ കാരണക്കാരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒാൾ ഇന്ത്യ മോട്ടോർ വർക്കേഴ്സ് പാർട്ടി പ്രസിഡൻറ് എ.ആർ. മുബാറക്ക് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കയച്ച പരാതിയിൽ ആവശ്യപ്പെട്ടു. പൊലീസുകാരുടെ മോശം പെരുമാറ്റം കാരണമാണ് ത്യാഗരാജൻ ജീവനൊടുക്കാൻ ശ്രമിച്ചത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുകയും സസ്പെൻഷൻ ചെയ്യുകയും വേണമെന്നും ആവശ്യപ്പെട്ടു. കോയമ്പത്തൂർ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ൈഡ്രവറുടെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കണമെന്ന ആവശ്യവും ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.