കുന്ദമംഗലം: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പ്രാദേശിക പഠന കേന്ദ്രം കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ കേരള മനുഷ്യാവകാശ കമീഷൻ അംഗം ബൈജു നാഥ് ഉദ്ഘാടനം ചെയ്തു. മനുഷ്യത്വമുള്ള പൗരനായി തീരാൻ ഭാഷകളുടെ മാതാവായ സംസ്കൃതം പഠിക്കുന്നതിലൂടെ സാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ പ്രധാനാധ്യാപകൻ ദീപു അധ്യക്ഷത വഹിച്ചു. ഡോ. സി. രാജേന്ദ്രൻ കുട്ടികളുമായി സംസ്കൃതത്തിന്റെ മഹത്വത്തെക്കുറിച്ച് സംവദിച്ചു. സംസ്കൃത സർവകലാശാല അധ്യാപകനായ പുഷ്പദാസൻ കുനിയിൽ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. എ.ഇ.ഒ കെ. ജെ. പോൾ, പി.ടി.എ പ്രസിഡന്റ് ജയപ്രകാശൻ, വിശ്വസംസ്കൃത പ്രതിഷ്ഠാനം കാര്യദർശി എൻ.ടി. പരമേശ്വരൻ, അധ്യാപകരായ ടി. രാജ് നാരായണൻ, ജയശ്രീ എന്നിവർ സംസാരിച്ചു. ഒ.പി. കൃഷ്ണൻ സ്വാഗതം പറഞ്ഞു. ഫോട്ടോ: baiju kgm1, 2 സംസ്‌കൃത സർവകലാശാലയുടെ പഠനകേന്ദ്രം കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ മനുഷ്യാവകാശ കമീഷൻ അംഗം ബൈജുനാഥ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.