മരിച്ചത് സേലം പാടിയപ്പൊടി സ്വദേശി രാജ പറളി: കോയമ്പത്തൂരിൽ നിന്നും ഷൊർണൂരിലേക്ക് പോവുകയായിരുന്ന മെമു ട്രെയിനിലെ ശുചിമുറിയിൽ തമിഴ്നാട് സ്വദേശിയായ 60കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സേലം പാടിയപ്പൊടി രാജയാണ് മരിച്ചതെന്ന് അന്വേഷണത്തിൽ തിരിച്ചറിഞ്ഞു. തിങ്കളാഴ്ച ഉച്ചക്ക് 1.40ന് പറളി സ്റ്റേഷനിൽ നിർത്തിയപ്പോഴാണ് യാത്രക്കാർ ശുചിമുറിയിൽ ഒരാൾ തൂങ്ങിനിൽക്കുന്നത് കണ്ടത്. സംഭവ സ്ഥലത്തെത്തിയ ട്രെയിൻ മാനേജർ വണ്ടി സ്റ്റേഷനിൽ പിടിച്ചിട്ട് പൊലീസിനെ വിവരമറിയിച്ചു. ആർ.പി.എഫും മങ്കര പൊലീസും ചേർന്ന് മൃതദേഹം പുറത്തേക്ക് മാറ്റി. ഇൻക്വസ്റ്റിനുശേഷം പോസ്റ്റ്മോർട്ടത്തിനായി ജില്ല ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി. ക്രിട്ടിക്കൽ കെയർ 24x7 എമർജൻസി ടീം അംഗങ്ങൾ ഗ്രൂപ്പിൽ വിവരം കൈമാറിയതിനെ തുടർന്നും പൊലീസിന്‍റെ വിശദമായ അന്വേഷണത്തിലും മിനിറ്റുകൾക്കകം തൂങ്ങിമരിച്ചയാളെ തിരിച്ചറിഞ്ഞു. മൃതദേഹത്തിൽ തമിഴിൽ മലർ എന്നും ഗണേശൻ എന്നും പച്ചകുത്തിയതാണ് അന്വേഷണത്തിന് സഹായകമായത്. കഷ്ടിച്ച് ഒരാൾക്ക് നിൽക്കാവുന്ന ട്രെയിനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചതെങ്ങനെ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. pkg train death body ട്രെയിനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ തമിഴ്നാട്ടുകാരന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.