കുടുംബാരോഗ്യ കേന്ദ്രം ജനകീയ ഫണ്ട് കൈമാറി

നാദാപുരം: തൂണേരി ഗ്രാമപഞ്ചായത്തിലെ പ്രൈമറി ഹെൽത്ത് സെന്റർ ഫാമിലി ഹെൽത്ത് സെന്ററായി ഉയർത്തുന്നതിന്റെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ നിർമിക്കുന്ന കെട്ടിട നിർമാണ ഫണ്ടിലേക്ക് തൂണേരിയിലെ നാട്ടൊരുമ കൂട്ടായ്മയുടെ ഒന്നാം ഗഡു സംഭാവന കൈമാറി. നാട്ടൊരുമ ചെയർമാൻ കുനിയിൽ ഹരീഷ് കുമാറിൽനിന്ന് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് പി. ഷാഹിന ഏറ്റുവാങ്ങി. കനവത്ത് രവി, ജ്യോതികുമാർ, തറമൽ ബഷീർ, ഗഫൂർ കുറുങ്ങോട്ട്, എം.എൻ. രാജൻ, ടി.എം. ഉസ്മാൻ, വി.പി. ഷാജി, കെ.പി. ഇബ്രാഹിം, ഉമേഷ്‌ ഒന്തത്ത് എന്നിവർ സംബന്ധിച്ചു. CL Kz Ndm4: തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമാണ ഫണ്ടിലേക്ക് നാട്ടൊരുമ തുണേരിയുടെ സംഭാവന ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് പി. ഷാഹിന സ്വീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.