​'മയക്കുമരുന്ന് മാഫിയക്കെതിരെ നടപടി സ്വികരിക്കണം'

​'മയക്കുമരുന്ന് മാഫിയക്കെതിരെ നടപടി സ്വികരിക്കണം' 'മയക്കുമരുന്ന് മാഫിയക്കെതിരെ നടപടി സ്വീകരിക്കണം' വടകര: സംസ്ഥാനത്ത് വർധിച്ചുവരുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആശ്രയ ചാരിറ്റബ്ൾ ട്രസ്റ്റ് വടകര നിയോജക മണ്ഡലം കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു. ജില്ല ആശുപത്രിയിൽ ആവശ്യമായ മരുന്നുകൾ ഉടൻ എത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ല കോഓഡിനേറ്റർ എൻ.പി. അസയിനാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദുൽ മജീദ് ഹാജി അധ്യക്ഷത വഹിച്ചു. ജില്ല പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.എൻ.എ. അമീർ മുഖ്യപ്രഭാഷണം നടത്തി. പാലേരി മോഹനൻ, സുമോദ് കുമാർ, പി.എസ്. പ്രകാശൻ, കല്ലായിന്റെവിട ഗീത, ബി. ബിന്ദു, മീത്തൽ നാസർ, കെ.പി. രജീഷ്, കെ.കെ. സുധീരൻ ബാലകൃഷ്ണൻ വെള്ളികുളങ്ങര എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.