കോഴിക്കോട്: വിഴിഞ്ഞത്തെ പ്രശ്നങ്ങളിൽ സർക്കാർ പെട്ടെന്ന് പരിഹാരമുണ്ടാക്കണമെന്ന് ബിഷപ് വർഗീസ് ചക്കാലക്കൽ. പ്രകടിപ്പിച്ച് കോഴിക്കോട് രൂപതയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖപദ്ധതിക്ക് ആരും എതിരല്ല. നിർമാണം വഴി ജനങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ട് പഠിച്ചിട്ടേ നടപ്പാക്കാവൂവെന്ന് മാത്രമെ പറയുന്നുള്ളൂ. സമരം സർക്കാറിനെതിരല്ല. ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണണം. തീരം ശോഷിക്കുന്നതിനെതിരെ നടപടിവേണം. ജനങ്ങളെ സമാധാനത്തിൽ ജീവിക്കാൻ സഹായിക്കണം. കണ്ണടച്ച് ഇരുട്ടാക്കുന്നത് തെറ്റാണ്. ജനങ്ങൾക്ക് വേണ്ടി സർക്കാർ പ്രവർത്തിക്കേണ്ട സമയമായെന്നും ബിഷപ് പറഞ്ഞു. ഫാ. സുജൻ അമൃത് മുഖ്യപ്രഭാഷണം നടത്തി. ജോസഫ് പ്ലേറ്റോ, എഡ്വിൻ ചെറുവണ്ണൂർ, സോളമൻ ഡൊമിനിക് , ആൽബർട്ട് ആന്‍റണി, വിൻസന്‍റ് അറക്കൽ എന്നിവർ സംസാരിച്ചു. പടം ab
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.