ഓമശ്ശേരി: വെളിമണ്ണ ജി.എം.യു.പി സ്കൂളിൽ പൊതുജനപങ്കാളിത്തത്തിൽ നവീകരിച്ച നാലു ക്ലാസ് മുറികളുടെ സമർപ്പണം പൂർവ വിദ്യാർഥികളായ ടി.കെ. ഹംസ, ടി.എ. അബൂബക്കർകുട്ടി ഹാജി, എൻ. അബ്ദുൽ റസാഖ്, ടി.കെ. ഫൈസൽ അറഫാത്ത് എന്നിവർ ചേർന്ന് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ടി.കെ. അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർഥിയായ സി.കെ. ഉണ്ണിമോയി സ്പോൺസർ ചെയ്ത മൈക്ക് സെറ്റിന്റെ സമർപ്പണവും നടന്നു. ടി.എ. അബൂബക്കർകുട്ടി ഹാജി, എൻ. അബ്ദുൽ റസാഖ്, ടി.കെ. ഫൈസൽ അറഫാത്ത്, ടി.കെ. മനാസുൽ അൻസാരി, സി.കെ. ഉണ്ണിമോയി എന്നിവരെ ആദരിച്ചു. സ്കൂളിൽ നാലു ലക്ഷം രൂപ ചെലവിൽ പുൽപറമ്പിൽ കുടുംബം പുതുതായി നിർമിക്കുന്ന സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിന്റെ നിർമാണം ഉടനെ ആരംഭിക്കും. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീല ഷൈജു, സീനത്ത് തട്ടാഞ്ചേരി, പ്രഥമാധ്യാപകൻ അബൂബക്കർ കണ്ടായി, ടി.കെ. ഹംസ, എ.കെ. ഷരീഫ്, സർതാജ് അഹമ്മദ്, ടി.കെ. കരീം, ഒ.കെ പ്രജിത, ടി.ടി. മനോജ് കുമാർ, എൻ. അഹമ്മദ് കുട്ടി എന്നിവർ പങ്കെടുത്തു. *ഫോട്ടൊ ക്യാപ്ഷൻ: * പൊതുജന പങ്കാളിത്തത്തിലൂടെ വെളിമണ്ണ ജി.എം.യു.പി സ്കൂളിൽ നവീകരിച്ച നാലു ക്ലാസ് മുറികളുടെ ഉദ്ഘാടനം പൂർവ വിദ്യാർഥികളായ ടി.കെ. ഹംസ, ടി.എ. അബൂബക്കർകുട്ടി ഹാജി, എൻ. അബ്ദുൽ റസാഖ്, ടി.കെ. ഫൈസൽ അറഫാത്ത് എന്നിവർ ചേർന്ന് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.