ശ്രീകണ്ഠപുരം: തനിച്ച് താമസിക്കുന്ന വയോധികനെ വീട്ടുവരാന്തയിലെ കസേരയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചുഴലി കണ്ണാടിപ്പാറയിലെ പുത്തൂരേടത്ത് തങ്കപ്പനാണ് (83) മരിച്ചത്. ചൊവ്വാഴ്ചയാണ് പ്രദേശവാസിയായ ബേബി തങ്കപ്പനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പതിവായി ചായക്കടയില്‍ ചായ കുടിക്കാന്‍ വരാറുള്ള തങ്കപ്പനെ കുറച്ചുദിവസമായി കാണാതിരുന്നതിനെ തുടര്‍ന്നാണത്രെ ബേബി അന്വേഷിച്ചെത്തിയത്. വസ്ത്രവും ചെരിപ്പും ധരിച്ച് കസേരയില്‍ ഇരിക്കുന്ന നിലയിലുള്ള മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഹോം നഴ്‌സായ മകള്‍ ഏതാനും ദിവസം മുമ്പ് വീട്ടില്‍ വന്നുപോയിരുന്നതായും പ്രദേശവാസികൾ പറഞ്ഞു. ഹൃദയാഘാതമാകാം മരണകാരണമെന്ന് സംശയിക്കുന്നു. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.