ബി.ജെ.പിയുടെ മുന്നേറ്റം പറയുന്നവർ തകർച്ചയും കാണണം -ബിനോയ് വിശ്വം

ബി.ജെ.പിയുടെ മുന്നേറ്റം പറയുന്നവർ തകർച്ചയും കാണണം -ബിനോയ് വിശ്വം കാഞ്ഞങ്ങാട്: 40 വർഷത്തേക്ക് ബി.ജെ.പി ഭരണമെന്ന് പ്രവചിക്കുന്നവർ ബി.ജെ.പി മുന്നണിയുടെ തകർച്ചയും കാണണം. തമിഴ്നാടും ബംഗാളും ഡൽഹിയും കേരളവും ഝാർഖണ്ഡും ഛത്തിസ്ഗഢും പഞ്ചാബും ബി.ജെ.പിയല്ല ഭരിക്കുന്നത്. ഉത്തരേന്ത്യയെ കുറിച്ച് പറയുമ്പോൾ യു.പി കഴിഞ്ഞാൽ പറയുന്ന ബിഹാറിൽ ബി.ജെ.പിയെ പുറംതള്ളിയിരിക്കുകയാണ്. ബദലുകൾ നിലവിലുണ്ട്. അത് ശക്തിപ്പെടുത്തുകയാണ് വേണ്ടത്. ഇന്ത്യന്‍രാഷ്ട്രീയത്തിന് മുന്നില്‍ ഒരു ബദലാണ് എൽ.ഡി.എഫ്. എത്രമാത്രം സി.പി.എമ്മിന്റെതാണോ അത്രയോ അതിലധികമോ സി.പി.ഐയുടേതുമാണെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന കമ്മിറ്റിയിൽനിന്നുണ്ടായതായി പറയുന്ന വിമർശനം എൽ.ഡി.എഫിനെ ശക്തിപ്പെടുത്താനുള്ളതാണ്. ഇരു കമ്യൂണിസ്റ്റ് പാർട്ടിയും അവരുടേതായ നിലയിൽ സർക്കാറിനെ തിരുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യും. ത്രിവർണ പതാകയെ ഇപ്പോൾ ഏറ്റെടുക്കുന്നത് ദുരുദ്ദേശ്യത്തോടുകൂടിയാണ്. പതാകയുടെ ഫ്ലാഗ് കോഡ് ലംഘിച്ചാണ് നിർമാണം. ദേശസ്‌നേഹത്തിന്റെ അവസാനവാക്കാണ് തങ്ങളാണെന്ന് പറയുന്ന ആർ.എസ്.എസിന് സ്വാതന്ത്ര്യസമരവുമായി ബന്ധമില്ല -ബിനോയ് വിശ്വം പറഞ്ഞു. ചടങ്ങിൽ ബങ്കളം പി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗോവിന്ദൻ പള്ളിക്കാപ്പിൽ, ടി. കൃഷ്ണൻ, സി.പി. ബാബു, വി. രാജൻ എന്നിവർ സംസാരിച്ചു. binoy vishwam സി.പി.ഐ ജില്ല സമ്മേളന പ്രതിനിധിസമ്മേളനം കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.