മുഴാപ്പാലത്തോടുള്ള അവഗണന: യു.ഡി.എഫ് നിവേദനം നൽകി

മാവൂർ: മാവൂരിനെയും ചാത്തമംഗലത്തെയും ബന്ധിപ്പിച്ച് മുഴാപ്പാലത്തെ പാലം നിർമാണത്തിലെ അനാസ്ഥക്കെതിരെ യു.ഡി.എഫ് രംഗത്ത്. പാലം പൊളിച്ചിട്ട് ഒന്നരവർഷം കഴിഞ്ഞിട്ടും നിർമാണം നടക്കുന്നില്ല. പാലം നിർമാണം പുനരാരംഭിച്ച് എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടർക്കും പൊതുമരാമത്ത് (പാലം) സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർക്കും യു.ഡി.എഫ് പ്രതിനിധിസംഘം നിവേദനം നൽകി. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. അപ്പുകുഞ്ഞൻ, എം.എം. അബ്ദുല്ല, മുനീർ, ഹരീഷ് ചാത്താംകുഴി, ഒ.പി. അബ്ദുസ്സമദ്, മുഹമ്മദ് പാറക്കടവ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. ഈ ആവശ്യമുന്നയിച്ച് മനുഷ്യാവകാശ കമീഷനും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനും യു.ഡി.എഫ് ഇ-മെയിലും അയച്ചിട്ടുണ്ട്. fri mavoor bridge petition മുഴാപ്പാലത്തെ പാലം പുതുക്കിപ്പണിയുന്നതിലെ അനാസ്ഥ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രതിനിധി സംഘം പൊതുമരാമത്ത് എൻജിനീയർക്ക് നിവേദനം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.