കുന്ദമംഗലം: വെള്ളിയാഴ്ച പുലർച്ചയുണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് വീണ് വീട് തകർന്നു. കുന്ദമംഗലം പഞ്ചായത്തിലെ പതിനേഴാം വാർഡ് പൈങ്ങോട്ടുപുറം എടക്കണ്ടിയിൽ ചന്ദ്രന്റെ വീടാണ് തകർന്നത്. ചന്ദ്രനും ഭാര്യ വിലാസിനിയുമാണ് വീട്ടിൽ താമസിക്കുന്നത്. ഇവർ വീട്ടിലുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. കമ്പിയിട്ട വീടിന്റെ മേൽക്കൂരയും ഓടും തകർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.