ചേളന്നൂർ: ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന സമ്പൂർണ ഹിന്ദി സാക്ഷരത പദ്ധതിയുടെ ഭാഗമായി ഇൻസ്ട്രക്ടർമാർക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ സെൻട്രൽ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. എം.എസ്. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷീർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത്, പി.കെ. കവിത, എൻ. രമേശൻ, ഗോപി ചെറുവണ്ണൂർ, ഡോ.എം.പി. പത്മനാഭൻ, പി.കെ. ശ്രീധരൻ, ശശികുമാർ ചേളന്നൂർ, പി.പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. എം.കെ. അംബുജാക്ഷി, കെ.പി.സുധീക്ഷണ എന്നിവർ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.