ദേശീയ പതാക വിതരണം

കൊടിയത്തൂർ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പഞ്ചായത്തിലെ വിദ്യാർഥികൾക്കുള്ള ദേശീയപതാക വിതരണം സി.ഡി.എസ് ചെയർപേഴ്സൺ കെ. ആബിദ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എല്ലാ വിദ്യാർഥികളുടെയും വീടുകളിൽ പതാക ഉയർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജി.എം.യു.പി സ്കൂളിൽ നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ ഇ.കെ. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. വി. അബ്ദുൽ റഷീദ്, ഫൈസൽ പാറക്കൽ, ഐ. അനിൽകുമാർ, എം.പി. ജസീദ, യു.റുബീന, എം.കെ. ഷക്കീല തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.