കുറ്റക്കാരെ അറസ്റ്റ് ചെയ്യണം വടകര: പൊലീസ് സ്റ്റേഷൻ വളപ്പിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം പൊന്മേരി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കല്ലേരി സ്വദേശി താഴെ കൊലോത്ത് സജീവനാണ് (42) പൊലീസ് സ്റ്റേഷൻ വളപ്പിൽ ജൂലൈ 22ന് കുഴഞ്ഞുവീണ് മരിച്ചത്. വാഹനാപകടത്തെ തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച സജീവനെ പൊലീസ് മർദിച്ചതായി സുഹൃത്തുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. സ്റ്റേഷനിൽനിന്ന് വിട്ടയച്ച സജീവൻ സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണപ്പോൾ ആശുപത്രിയിൽ എത്തിക്കാൻ പൊലീസിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായില്ലെന്ന് പരാതി ഉയർന്നിരുന്നു. സജീവന്റെ നിരാലംബരായ അമ്മയെയും അമ്മയുടെ സഹോദരിയെയും സംരക്ഷിക്കാനാവശ്യമായ നടപടികൾ ഉണ്ടാകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.