ഹർ ഘർ തിരംഗ നാദാപുരത്ത് ഒരുക്കം പൂർത്തിയായി

ഹർ ഘർ തിരംഗ   നാദാപുരത്ത് ഒരുക്കം പൂർത്തിയായി നാദാപുരം: 'ആസാദി കി അമൃത് മഹോത്സവ്' സ്വാതന്ത്ര്യദിന ആഘോഷത്തിന് നാദാപുരം ഗ്രാമപഞ്ചായത്തിൽ ഒരുക്കം പൂർത്തിയായി. പഞ്ചായത്ത് പരിധിയിലെ അംഗൻവാടികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി ഹർ ഘർ തിരംഗ വിജയിപ്പിക്കുന്നതിനാവശ്യമായ കൊടികളുടെ വിതരണം പൂർത്തിയായി. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ഉയർത്താനുള്ള കൊടികൾ വിദ്യാലയങ്ങൾ വഴിയും കുടുംബശ്രീ മുഖേനയുമാണ് വിതരണം ചെയ്യുന്നത്. വ്യാപാരികളുടെ പങ്കാളിത്തത്തോടുകൂടി നാദാപുരം, കല്ലാച്ചി ടൗണുകളിലെ എല്ലാ കടകളും അലങ്കരിക്കുന്നതിന് കഴിഞ്ഞദിവസം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. പഞ്ചായത്തിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കുടുംബശ്രീ, ഹരിതകർമസേന പ്രതിനിധികളുടെയും നേതൃത്വത്തിൽ റാലിയും സംഘടിപ്പിക്കും. ഇതുസംബന്ധമായ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷതവഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ സി.കെ. നാസർ, എം.സി. സുബൈർ, ജനിത ഫിർദൗസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.പി. സൂപ്പി, കെ.പി. കുമാരൻ, പി.കെ. ദാമു, കെ.ടി.കെ. ചന്ദ്രൻ, തേറത്ത്‌ കുഞ്ഞികൃഷ്ണൻ നമ്പ്യാർ, പി.പി. ബാലകൃഷ്ണൻ, കരിമ്പിൽ ദിവാകരൻ, കെ.സി. കണ്ണൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ഷാഹുൽ ഹമീദ് നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.