എൻ.എം.എം.എസ് സ്‌കോളർഷിപ് വിജയികളെ അനുമോദിച്ചു വടകര: കെ.കെ. രമ എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയായ വൈബിന്റെ ആഭിമുഖ്യത്തിൽ മണ്ഡലത്തിൽനിന്ന് നാഷനൽ മെറിറ്റ് കം മീൻസ്(എൻ.എം.എം.എസ്) സ്‌കോളർഷിപ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു. പഠനത്തിൽ ഉന്നതിയിലെത്തുമ്പോഴും സമൂഹത്തിൽ നല്ല പൗരന്മാരായി വളരാൻ കഴിയുകയെന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും അതിനായി രക്ഷിതാക്കളും അധ്യാപകരും വിദ്യാർഥികളും ഒത്തുചേർന്ന് പ്രവർത്തിക്കണമെന്നും ഉദ്ഘാടനം ചെയ്ത് എം.എൽ.എ പറഞ്ഞു. വിദ്യാർഥികൾക്ക് എം.എൽ.എ ഉപഹാരം നൽകി. നഗരസഭ പാർക്ക് ഓഡിറ്റോറിയത്തിൽ പരിപാടിയിൽ വൈബ് ചെയർമാൻ കെ.ടി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷനേതാവ് വി.കെ. അസീസ്, കെ.പി. പവിത്രൻ, എം.സി. പ്രമോദ് എന്നിവർ സംസാരിച്ചു. ചിത്രം എൻ.എം.എം.എസ് സ്‌കോളർഷിപ് വിജയികളെ കെ.കെ. രമ എം.എൽ.എ അനുമോദിക്കുന്നു Saji 2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.