സ്വാതന്ത്ര്യാമൃതം: എൻ.എസ്.എസ് സപ്തദിന ക്യാമ്പുകൾക്ക് തുടക്കമായി

സ്വാതന്ത്ര്യാമൃതം: എൻ.എസ്.എസ് സപ്തദിന ക്യാമ്പുകൾക്ക് തുടക്കമായി ബാലുശ്ശേരി: ഹയർ സെക്കൻഡറി നാഷനൽ സർവിസ് സ്കീം രണ്ടാം വർഷ വളന്റിയർമാർക്കായുള്ള സപ്തദിന സഹവാസ ക്യാമ്പിന് 'സ്വാതന്ത്ര്യാമൃതം' ജില്ലയിൽ തുടക്കമായി. ജില്ലയിലെ 149 എൻ.എസ്.എസ് യൂനിറ്റുകളിലെ 7450 വളന്റിയർമാരും അധ്യാപകരും രക്ഷിതാക്കളും ക്യാമ്പിന്റെ ഭാഗമാവും. ഹർ ഘർ തിരംഗ, ഫ്രീഡം വാൾ, സ്വച്ഛത പക്വാഡ, കൽപകം, സമൂഹോദ്യാനം, ദുരന്തനിവാരണ പരിശീലനം, പ്രഥമശുശ്രൂഷ, കർഷക ദിനാചരണം തുടങ്ങിയ പരിപാടികളാണ് ക്യാമ്പിന്റെ ഭാഗമായി നടക്കുന്നത്. ക്യാമ്പിന്റെ ജില്ലതല ഉദ്ഘാടനം കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ കെ.എം. സച്ചിൻ ദേവ് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ പി.പി. പ്രേമ മുഖ്യാതിഥിയായി. പഞ്ചായത്തംഗങ്ങളായ പി.എൻ. അശോകൻ, ആരിഫ ബീവി, പി. ഇന്ദിര, പി.എം. രതീഷ്, പ്രധാനാധ്യാപിക മോളി നാഗത്ത്, എൻ.എസ്.എസ് ജില്ല കോഓഡിനേറ്റർ എസ്. ശ്രീചിത്ത്, എം.കെ. ഗണേശൻ, കെ.പി. അനിൽകുമാർ, കെ.കെ. സതീശൻ, പി. ജിതേഷ്, പ്രോഗ്രാം ഓഫിസർ കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ആഗസ്റ്റ് 18ന് ക്യാമ്പുകൾ അവസാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.