ചക്കാലക്കൽ എച്ച്.എസ്.എസിൽ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് തുടങ്ങി

ചക്കാലക്കൽ എച്ച്.എസ്.എസിൽ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് തുടങ്ങി മടവൂർ: സംസ്ഥാന സർക്കാറിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷനൽ സർവിസ് സ്കീം സപ്തദിന ക്യാമ്പ് 'സ്വാതന്ത്ര്യാമൃതം 2022' ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബറും സ്വാഗതസംഘം ചെയർപേഴ്സനുമായ സോഷ്മ സുർജിത്ത് അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ റിനിഷ പി. രാജ് ക്യാമ്പ് വിശദീകരണം നടത്തി. പി.ടി.എ പ്രസിഡൻറ് എം. ജഅഫർ, പ്രിൻസിപ്പൽ എം.കെ. രാജി, സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ് ചെയർമാൻ അബ്ദുറസാഖ്, മദർ പി.ടി.എ പ്രസിഡൻറ് ഷബ്ന, സ്റ്റാഫ് സെക്രട്ടറി വി.പി. സുബൈർ, ശശികുമാർ, മുനീർ പുതുക്കുടി, എ.പി. യൂസുഫലി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ സലീം മുട്ടാഞ്ചേരി സ്വാഗതവും എൻ.എസ്.എസ് ലീഡർ ദിയ ഫാത്തിമ നന്ദിയും പറഞ്ഞു. ക്യാമ്പിന്റെ ഭാഗമായി ഹർ ഘർ തിരംഗ, സുസ്ഥിര ആരോഗ്യം, നാടകക്കളരി, മെഡിക്കൽ ക്യാമ്പ്, ഫ്രീഡം വാൾ, നാടൻപാട്ടുകൾ, സ്വാതന്ത്ര്യദിന ആഘോഷം, നിയമ ഭരണഘടന സാക്ഷരത, ലഹരിവിരുദ്ധ ബോധവത്കരണം, ഗാനസന്ധ്യ, കുടുംബാരോഗ്യ കേന്ദ്രം ശുചീകരണം, പാലിയേറ്റിവ് കെയർ, സമദർശൻ, കൽപകം, കാർഷികപ്പെരുമ, സ്നേഹസാമീപ്യം, ഇശൽ നിലാവ്, സ്വച്ഛത പക് വാട തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കും. ഫോട്ടോ: Cl kr Kdy-5 has Chakalakkal മടവൂർ ചക്കാലക്കൽ എച്ച്.എസ്.എസിൽ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.