ചാത്തമംഗലം: ജനാധിപത്യ മൂല്യങ്ങൾ പകർന്ന് പുള്ളന്നൂർ ന്യൂ ഗവ. എൽ.പി സ്കൂളിൽ പാർലമൻെറ് മാതൃകയിൽ തെരഞ്ഞെടുപ്പ്. റിട്ടേണിങ് ഓഫിസർ അനീസ് മാസ്റ്റർ ഇലക്ഷൻ പ്രക്രിയക്ക് നേതൃത്വം നൽകി. പ്രിസൈഡിങ് ഓഫിസറും പോളിങ് ഓഫിസർമാരും മറ്റു ഉദ്യോഗസ്ഥരും കുട്ടികൾതന്നെയായിരുന്നു. പുതിയ അധ്യയന വർഷത്തെ സ്കൂൾ ലീഡറായി പി. ആധവ് കൃഷ്ണയെയും അസി. സ്കൂൾ ലീഡറായി നിള സി. അശോകിനെയും ഹെഡ്മാസ്റ്റർ പി.കെ. സുരേഷ് ബാബു മാസ്റ്റർ പ്രഖ്യാപിച്ചു. അധ്യാപകരായ ശാന്ത, ലിഷ, മഞ്ജുഷ, യാസർ എന്നിവർ വോട്ടെണ്ണലിന് നേതൃത്വം നൽകി. വിജയികളെ പി.ടി.എ ഭാരവാഹികളും അധ്യാപകരും നാട്ടുകാരും തുറന്ന ജീപ്പിൽ ആനയിച്ചു. fri ctm school election പുള്ളന്നൂർ ന്യൂ ഗവ. എൽ.പിയിൽ നടന്ന സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിലെ വിജയികളെ തുറന്ന ജീപ്പിൽ ആനയിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.