രക്തദാന ക്യാമ്പ് നടത്തി

കണ്ണൂർ: ആസാദി കാ അമൃത് മഹോത്സവ് സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ രക്തബാങ്കുകളിൽ ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ താലൂക്ക് കമ്മിറ്റി നേതൃത്വത്തിൽ സന്നദ്ധ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു. ജില്ല ആശുപത്രി, എ.കെ.ജി ആശുപത്രി, ശ്രീചന്ദ്സ് സാറ മെമ്മോറിയൽ ബ്ലഡ് സൻെറർ എന്നിവിടങ്ങളിലാണ് രക്തം നൽകിയത്. സ്ത്രീകൾ ഉൾപ്പെടെ 105 പേർ രക്തം ദാനം ചെയ്തു. താലൂക്ക് ജനറൽ സെക്രട്ടറി സായി മുഹമ്മദ്, പ്രസിഡൻറ് അനസ് ചെറുകുന്ന്, ജില്ല ക്യാമ്പ് കോഓഡിനേറ്റർ ഷബീർ കുഞ്ഞിപ്പള്ളി, സെക്രട്ടറി എം. മുബാരിസ്, എയ്ഞ്ചൽസ് വിങ് ജനറൽ സെക്രട്ടറി കെ.പി. ഷഹീറ, പ്രസിഡൻറ് സമീറ അഷ്‌റഫ്, കെ.പി. ബിന്ദു, നിഷാന്ത് സാംസൺ, സമദ് കണ്ണൂർസിറ്റി, അബൂബക്കർ പുറത്തീൽ, മുസവിർ വാരം, അബു ഷാ, വി.പി. ഷബീൽ, ഫഹീം, നൗഷാദ് തയ്യിൽ, പി.പി. ബാദുഷ, ദിപിൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.