സി.പി.ഐ സെമിനാർ

ചക്കരക്കല്ല്: കേരളത്തിന്റെ പൊതുസമൂഹത്തിൽ വികസനം എന്ന അജണ്ട കൊണ്ടുവന്നതിൽ പ്രധാന പങ്കു​വഹിച്ചത് സി. അച്യുതമേനോൻ സർക്കാറാണെന്നും അച്യുതമേനോന്റെ നാമം തമസ്കരിച്ച് ഒരു കേരള ചരിത്രം എഴുതാൻ ആര് ശ്രമിച്ചാലും നടക്കുകയില്ലെന്നും സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മായിൽ. സി.പി.ഐ അഞ്ചരക്കണ്ടി മണ്ഡലം കമ്മിറ്റിയുടെയും പാനേരിച്ചാൽ സി. അച്യുതമേനോൻ സ്റ്റഡി സെന്ററിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അച്യുതമേനോൻ അനുസ്മരണവും 'കേരള വികസന മാതൃക' സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. കെ.പി. വിപിൻ ചന്ദ്രൻ വിഷയം അവതരിപ്പിച്ചു. സി.പി. ഷൈജൻ, ടി. പ്രകാശൻ, മാമ്പ്രത്ത് രാജൻ, എ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. പടം) ചക്കരക്കല്ലിൽ സംഘടിപ്പിച്ച സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മായിൽ ഉദ്ഘാടനം ചെയ്യുന്നു cpi seminar ckl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.